ഐ എസ് എം ‘വെളിച്ചം’ അഞ്ചാം ഘട്ട ഫലം പ്രഖ്യാപിച്ചു

കോഴിക്കോട് : ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന്റെ ഭാഗമായി ഐഎസ് എം സംസ്ഥാന സമിതിയുടെ ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയായ ‘വെളിച്ച’ത്തിന്റെ അഞ്ചാം ഘട്ട ഫലം പ്രഖ്യാപിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നായി പരീക്ഷയെഴുതിയ പതിനായിരങ്ങളില്‍ നിന്നും 2800 പേര്‍ 100 ശതമാനം മാര്‍ക്ക് നേടി. അഞ്ചാം ഘട്ട റിസള്‍ട്ട് https://velicham.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. ജേതാക്കള്‍ക്കുള്ള കാഷ് അവാര്‍ഡുകളും പ്രോത്സാഹന സമ്മാനങ്ങളും ഫിബ്രവരി 17, 18 തിയ്യതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വെളിച്ചം അന്താരാഷ്ട്രപഠന സംഗമത്തില്‍ വിതരണം ചെയ്യുമെന്ന് ജനറല്‍ കൺവീനര്‍ ഷാനിഫ് വാഴക്കാട് അറിയിച്ചു.