ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴിലുള്ള കേരളത്തിലെ ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയായ വെളിച്ചത്തിന്റെ 10-ാം സംസ്ഥാന സമ്മേളനം 15, 16 തിയ്യതികളില്‍ പാലക്കാട്ട് നടക്കും. ‘പൗരനീതി വേദ ധര്‍മം’ എന്ന പ്രമേയത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 5000 പ്രതിനിധികള്‍ പങ്കെടുക്കും. വായന, ചിന്ത, ആസ്വാദനം, പഠനം, തേന്‍കൂടി, ഇശല്‍ തേന്‍, ദൃഷ്ടാന്തം തുടങ്ങി പത്ത് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ 30 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. രാവിലെ 9 ന് നടക്കുന്ന ഖുര്‍ആന്‍ സെമിനാര്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്യും. ഫോക്കസ് ഇന്ത്യ സി ഇ ഒ പ്രഫ. യു പി യഹ്യാഖാന്‍ അധ്യക്ഷത വഹിക്കും. ഇല്ല്യാസ് മൗലവി, ഡോ. കെ പി ഷഫീഖ്, ഡോ. പി എം മുസ്തഫ, സി മുഹമ്മദ്, ഡോ. പി അബ്ദു, ഡോ. കെ ഹംസ, നസീര്‍ മദനി വടകര, ഡോ. കെ പി അബ്ദുല്ലത്തീഫ്, ഡോ. സയ്യിദലി ഫൈസി, ഡോ. വി ടി അബ്ദുല്ലക്കോയ തങ്ങള്‍, ഡോ. മൊയ്തീന് കുട്ടി എം കെ, പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചക്ക് നടക്കുന്ന സെഷനില്‍ ഡോ. സലീം ചെര്‍പ്പുളശ്ശേരി, അലിമദനി മൊറയൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, കെ പി ഖാലിദ്, സലീമ ടീച്ചര്‍, ഡോ. കെ അഷ്റഫ്, ഡോ. സാബിത്ത്, ശഫീഖ് അന്‍സാരി സംസാരിക്കും. 4 മണിക്ക് നടക്കുന്ന സെഷന് കെ എന്‍ എം മര്‍കസുദ്ദഅ്വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. എം അഹ്മദ് കുട്ടി മദനി, ഖദീജ നര്‍ഗീസ് സംസാരിക്കും. 6 മണിക്ക് നടക്കുന്ന ആസ്വാദന സെഷന് രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്യും. നൗഷാദ് കാക്കവല്, ഹാഫിസ് ഷഹീനുബ്നു ഹംസ എന്നിവര്‍ പങ്കെടുക്കും. ഞായറാഴ്ച 9 ന് നടക്കുന്ന സെഷനില്‍ അബ്ദുല്‍ അലി മദനി, അബ്ദുസ്സലാം മുട്ടില്‍, എം എം ബഷീര്‍ മദനി, ഹുമയൂണ്‍ കബീര്‍ ഫാറൂഖി, ജലീല്‍ പരപ്പനങ്ങാടി, ടി പി എം റാഫി, ആഷിഖ് അസ്ഹരി, ഇ വി അബ്ബാസ് സുല്ലമി സംസാരിക്കും. സംഘടന സെഷന് കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. വി കെ ശ്രീകണ്ഠന് എം പി മുഖ്യാതിഥിയായിരിക്കും. വെളിച്ചം 11-ാം ലോഞ്ചിംഗ് എന്‍ ശംസുദ്ദീന്‍ എം എല്‍ എ നിര്‍വഹിക്കും. ക്യു എല്‍ എസ് 25-ാം വാര്‍ഷിക പ്രഖ്യാപനം സഈദ് ഫാറൂഖി നിര്‍വഹിക്കും. സല്‍മ അന്‍വാരിയ്യ, ടി പി ഹുസൈന്‍കോയ, ഇസ്മാഈല്‍ കരിയാട്, എന്‍ എം അബ്ദുല്‍ ജലീല്‍, സംസാരിക്കും. പത്താം ഘട്ട വെളിച്ചം പരീക്ഷയില്‍ 24,000 ആളുകള്‍ പരീക്ഷ എഴുതുകയും 3650 ആളുകള്‍ നൂറു ശതമാനം മാര്‍ക്ക് ലഭ്യമായി.