കാലം തേടിക്കൊണ്ടിരിക്കുന്നതിന് പരിഹാരം ഖുര്‍ആനിലുണ്ട് – മൗലാനാ അബൂ ത്വാഹിര്‍ അബ്ദുറഷീദ് മദീനി

കോഴിക്കോട്: ഖുര്‍ആന്‍ സാര്‍ ലൗകികവും കാലാതിവര്‍ത്തിയുമാണെന്നും പുതിയ കാലഘ ത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഖുര്‍ആനില്‍ മറുപടിയുണ്ടെന്നും ബീഹാര്‍ അഹ്‌ലെ ഹദീസ് പ്രസിഡന്റ് മൗലാനാ അബൂത്വാഹിര്‍ അബ്ദുറഷീദ് മദീനി അഭിപ്രായപ്പെട്ടു . ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ മതത്തിന്റെ അടിത്തറയാണ്. കാലം തേടികൊണ്ടിരിക്കുന്നതിന് പരിഹാരം കണ്ടെത്തുന്നതിന് ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് സാധിക്കുന്നുണ്ട് സംഘര്‍ഷാവസ്ഥ അനുഭവിക്കുന്ന മനുഷ്യര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും സമാധാനത്തിന്റെ വാതായനങ്ങള്‍ ഖുര്‍ആന്‍ തുറന്ന് കൊടുക്കുന്നുണ്ട്. ഖുര്‍ആനിന്റെ ആഴങ്ങളെ തേടിയുള്ള യാത്ര ഇരുലോകത്തും വിജയിക്കുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഫോക്കസ് ഇന്ത്യ ചെയര്‍മാന്‍ പ്രൊഫ. യു പി യഹ്‌യാ ഖാന്‍ മദനി അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ പി സക്കരിയ്യ,ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, സി എം മൗലവി ആലുവ, ഡോ. ഫുഖാര്‍ അലി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. അബ്ദുനാസര്‍ മുണ്ടക്കയം, അന്‍ഫസ് നന്‍മണ്ട എന്നിവര്‍ പ്രസംഗിച്ചു. ‘ഖുര്‍ ആന്‍ നവോത്ഥാനം പുതിയ നൂറ്റാണ്ടില്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. അബ്ദുല്‍ മജീദ് മദനി, സുഫ്‌യാന്‍ അബ്ദുസത്താര്‍, സദറുദ്ദീന്‍ വാഴക്കാട്, ഡോ. ഷാനവാസ് പറവണ്ണ, നൗഷാദ് കുറ്റ്യാടി എന്നിവര്‍ പങ്കെടുത്തു. ഡോ.ലബീദ് അരീക്കോട്, ഫൈസല്‍ മതിലകം പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എക്‌സിബിഷന്‍ കേരള വര്‍ക്കിംഗ് ജേർണലിസ്റ്റ്  യൂണിയന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. വെളിച്ചം ലീഡേഴ്‌സ് മീറ്റ് കെ എന്‍ എം സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ മദനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ എസ് പി, അബ്ദുറഷീദ് ഉഗ്രപുരം, ടി പി ഹുസൈന്‍ കോയ, അബ്ദുല്‍ കരീം കെ. പുരം, മൂസക്കോയ പുളിക്കല്‍, ഡോ. അന്‍വര്‍ സാദത്ത്, ഷൗക്കത്ത് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍ഗലയം സംഗമം ഫോക്കസ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ജഅ്ഫര്‍ വാണിമേല്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. അബ്ബാസ് സുല്ലമി, നൗഷാദ് കാക്കവയല്‍, നസീര്‍ മദനി, ഷമീര്‍ ഫലാഹി, ശിഹാബുദ്ദീന്‍ അന്‍സാരി, അബ്ദുല്ല തിരൂര്‍ക്കാട്, ഷഹീന്‍ എടത്തനാട്ടുകര എന്നിവര്‍ വ്യത്യസ്ത രീതിയില്‍ ഖുര്‍ആന്‍ പാരായണം നടത്തി. നസീര്‍ ചെറുവാടി, അഫ്ത്താഷ് ചാലിയം, അബ്ദു ലാം പുത്തൂര്‍, പി സുഹൈല്‍സാബിര്‍ പ്രസംഗിച്ചു.