കോഴിക്കോട്: ഖുര്‍ആനിക വെളിച്ചത്തിലൂടെ നവോത്ഥാന മുന്നേറ്റം എന്ന സന്ദേശവുമായി ഐ എസ് എം സംസ്ഥാന സമിതി രണ്ട് ദിവസമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ചുവന്ന വെളിച്ചം ഖുര്‍ആന്‍ സമ്മേളനത്തിന് പ്രൗഢമായ സമാപനം. ഖുര്‍ആന്‍ വിജ്ഞാനീയങ്ങളില്‍ ആഴത്തിലുള്ള പഠനവും ചര്‍ച്ചയുമായി നടന്നുവന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് കടപ്പുറത്തെ ഫുര്‍ഖാന്‍ നഗറിലേക്കെത്തിച്ചേര്‍ന്നത്. കാലഘ ത്തിന്റെ വെല്ലുവിളികളെ അതിജയിക്കാന്‍ വിശ്വാസികളെ സജ്ജമാക്കുന്നതിന് വിശുദ്ധ ഖുര്‍ആനിന്റെ കാലിക വായനക്ക് പണ്ഡിതന്മാർ മുന്നോട്ട് വരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ഏതൊരു കാലത്തിന്റെയും പ്രശ്‌നപരിഹാരമാണ് വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശങ്ങളെന്നിരിക്കെ ഇന്നിന്റെ ചോദ്യങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്ന് ഉത്തരം കണ്ടെത്താന്‍ പണ്ഡിതന്മാർക്ക് ബാധ്യതയുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ അക്ഷരവായനയാണ് സമീപകാലത്ത് പ്രകടമായിക്കൊണ്ടിരിക്കുന്ന ആത്മീയ അനുഷ്ഠാന തീവ്രവാദത്തിന്റെ അടിസ്ഥാനം. തീവ്രവാദ യാഥാസ്ഥിതിക ചിന്താധാരയെ ഖുര്‍ആനിന്റെ നവോത്ഥാന സന്ദേശങ്ങളുയര്‍ത്തിപ്പിടിച്ച് നേരിടാന്‍ മുസ്‌ലിം സമൂഹം സജ്ജമാവണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു . ഇ ടി മുഹമ്മദ് ബഷീര്‍ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ഡോ. വി കുഞ്ഞാലി പുസ്തകപ്രകാശനം നിര്‍വഹിച്ചു. അബ്ദുല്ലത്തീ ഫ് കരുമ്പുലാക്കൽ , ഫോക്കസ് ഇന്ത്യ പ്രസിഡന്റ് പ്രൊഫ. യു പി യഹ്‌യാഖാന്‍, എം എസ് എം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹാസില്‍ മുട്ടിൽ , യൂനുസ് നരിക്കുനി, ഡോ. ലബീദ് അരീക്കോട് പ്രസംഗിച്ചു. അബ്ദുല്‍അലി മദനി, കെ പി മുഹമ്മദ്, കെ എല്‍ പി ഹാരിസ്, എ വി നൂറുദ്ദീന്‍, കെ പി അബ്ദുല്‍അസീസ് സ്വലാഹി, ബി പി എ ഗഫൂര്‍, അബൂബക്കര്‍ ഫാറൂഖി പ്രസീഡിയം നിയന്ത്രിച്ചു. പഠനസെഷന്‍ ഡോ. പി എന്‍ അബ്ദുല്‍അഹദ് മദനി ഉദ്ഘാടനം ചെയ്തു. ശുക്കൂര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മുട്ടിൽ , അഹ്‌മദ്‌കുട്ടി മദനി, കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി, ഇ സ്മാഈല്‍ കരിയാട്, അമീന്‍ കരുവമ്പൊയില്‍, നസീം മടവൂര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം കെ ജെ യു വര്‍ക്കിംഗ് പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍കരീം സുല്ലമി അധ്യക്ഷത വഹിച്ചു. ഷാനിഫ് വാഴക്കാട് വെളിച്ചം റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ജാബിര്‍ അമാനി, ശാക്കിര്‍ ബാബു കുനിയില്‍, സാബിക് പുല്ലൂര്‍, ഫൈസല്‍ നന്മണ്ട, അശ്‌റഫ് തൊടികപ്പുലം, അസ്‌ലം കീഴൂര്‍ പ്രസംഗിച്ചു.